വീണ്ടും കല്യാൺ ജൂവലേഴ്‌സിന്റെ സഹായ ഹസ്തം : ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി നൽകും

9

2019ലും ദുരിതബാധിതർക്ക് കല്യാൺ ജ്വല്ലേഴ്സ് സഹായഹസ്തവുമായി എത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  ഒരു കോടി രൂപയാണ് സംഭാവന നൽകാൻ ഒരുങ്ങുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും.

കഴിഞ്ഞ പ്രളയത്തെ നമ്മള്‍ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയത്തെയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കുമെന്നും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ഈ സംഭാവനയ്ക്കു പുറമെ വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് വരും മാസങ്ങളില്‍ പ്രളയബാധിതകര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കല്യാണിന്റെ ടീം സജീവമായി പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.