സഫാരി മാൾ ഷാർജയിലെ മുവൈലയിൽ സെപ്തംബർ 4 ന് പ്രവർത്തനമാരംഭിക്കും

15

യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുകളിലൊന്നായി സഫാരി മാൾ ഷാർജയിലെ മുവൈലയിൽ സെപ്തംബർ 4 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. 1.2 മില്ല്യൺ ചതുരശ്ര അടിയിൽ ബെയ്സ്മെന്റ് പാർക്കിംഗ് ഉൾപ്പെടെ നാല് നിലയിലാണ് സഫാരി മാൾ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും സഫാരി മാൾ നൽകുക.

 

നാളിതുവരെ മറ്റൊരു റീട്ടെയിൽ ഔട്ലറ്റുകളും നൽകാത്ത രീതിയിലുള്ള നിരവധി പ്രമോഷനുകളാണ് സഫാരിയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുള്ളത്. സഫാരി മാളിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ പ്രമോഷനുകളാണ് സഫാരി. ഒരുക്കിയിരിക്കുന്നത്. സഫാരി മാൾ വിസിറ്റ് ആന്റ് വിൻ പ്രമോഷനിലൂടെ സെപ്തംബർ നാല് മുതൽ സഫാരി മാൾ സന്ദർശിക്കുന്ന ആർക്കും നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണ്ണം സമ്മാനമായി നേടാം, അതും യാതൊന്നും പർച്ചേസ് ചെയ്യാതെ തന്നെ. തങ്ങളുടെ പേരു വിവരങ്ങൾ നൽകുമ്പോൾ ഏതൊരാൾക്കും സഫാരിയുടെ 1 കിലോ സ്വർണ്ണം സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. വെറും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമോഷനിലുടെ ഒന്നാം സമ്മാനമായി 500 ഗ്രാം സ്വർണ്ണവും, രണ്ടാം സമ്മാനമായി 300 ഗ്രാം സ്വർണ്ണവും, മൂന്നാം സമ്മാനമായി 200 ഗ്രാം സ്വർണ്ണവും സമ്മാനമായി നേടാം. ഈ പ്രമോഷന്റെ നറുക്കെടുപ്പ് ഒക്ടോബർ 5 നായിരിക്കും . ഇതോടൊപ്പം തന്നെ സെപ്തംബർ നാലു മുതൽ ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രമോഷനിലൂടെ സഫാരി മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്നും 50 ദിർഹംസിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ 30 ടൊയോട്ട കൊറോള കാറുകളാണ് സമ്മാനമായി നൽകുന്നത്. നാളിതുവരെ കണ്ടു ശീലിച്ച നറുക്കെടുപ്പ് പദ്ധതികളിൽ നിന്നും വിഭിന്നമായി ഓരോ ആഴ്ചയിലും 4 ടൊയോട്ട കൊറോള കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത് . ഗുണനിലവാരത്തിലും , സമ്മാന പദ്ധതികളിലും പുതുമ നിലനിർത്തുക എന്നതാണ് സഫാരി ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത് . റീട്ടെയിൽ മേഖലയിലുള്ള ത ങ്ങളുടെ അനുഭവ സംബത്ത് മുന്നിൽ വെച്ചു കൊണ്ടു തന്നെയാണ് മറ്റെല്ലാ ഹൈപ്പർ മാർക്കറ്റുകളിൽ നിന്നെല്ലാം വിഭിന്നമായി യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റുമായി സഫാരി മു വൈല യിൽ ഉത്ഘാടനം ചെയ്യാനൊരുങ്ങുന്ന ത് . യു . എ . ഇയിലെ സ്വദേശികളും , വിദേശികളുമായ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ബഡ്ജറ്റിനിണങ്ങുന്ന രീതിയിലുള്ള ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ലഭ്യമാക്കുവാൻ കഴിവുള്ള പരിചയ സമ്പന്നരായ ഒരു ടീം തന്നെ സഫാരിയുടെ അണിയറയിൽ പ്രവർത്തിക്കുന്നു . മൂന്നു നിലകളിലായി നിലകൊള്ളുന്ന സഫാരി മാളിൽ 1000 ത്തിൽ പരം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യങ്ങളും , ആധുനിക രീതിയിൽ തയ്യാറാക്കിയ 500 ആളുകളെ ഉൾകൊള്ളുന്ന വലിയ പാർട്ടിഹാളും കുട്ടികൾക്കായുള്ള പ്ലേ ഏരിയ യും , 500 ൽ പരം സീറ്റിംഗോടു കൂടിയ വിശാലമായ ഫുഡ് കോർട്ടും സജ്ജീകരിച്ചിരിക്കുന്നു . മാത്രമല്ല ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഷാർജ യൂണിവേഴ്സിറ്റി റോഡിനു കുറുകെ സഫാരി നിർമ്മിച്ച് നടപ്പാലം ഷെയ്ഖ് ഖലീഫ ബിൻ സായദ് ഖലീഫ റോഡിനു മുകളിലൂടെ സഫാരി മാളിൽ എത്തിച്ചേരും വിധം സജ്ജീകരിച്ചിരിക്കുന്നത് കാൽ നടയാത്രക്കാർക്കും , സ്ക്കൂൾ വിദ്യാർത്ഥികൾക്കും വളരെ ഉപയോഗപ്രദമായിരിക്കും .

 

പ്രാദേശികമായി ലഭ്യമാകുന്ന ഉത്പന്നങ്ങൾ ക്കു പുറമെ , ഇന്ത്യ , പാകിസ്ഥാൻ , ശ്രീലങ്ക , ബംഗ്ലാദേശ് , നേപ്പാൾ , കെനിയ , ഓസ്ട്രേലിയ , ഇന്തോനേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന പഴം പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഇടനിലക്കാരോ കാലതാമസമോ വരാതെ തങ്ങളുടെ മേൽനോട്ടത്തിൽ തന്നെ നേരിട്ട് വായു മാർഗവും കടൽ മാർഗ്ഗവും ദിനം പ്രതി സഫാരിയിൽ ലഭ്യമായിരിക്കും . സീഫുഡ് വിഭാഗത്തിൽ കടൽ , കായൽ , വളർത്തു മത്സ്യങ്ങൾ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ ലഭ്യമാകുന്ന മത്സ്യങ്ങളും , നാടൻ മത്സ്യങ്ങളും ഏറ്റവും ഫ്രഷായി സഫാരിയിൽ ലഭ്യമായിരിക്കും . അതുപോലെ വളരെ വിശാലമായ ഏരിയ യിൽ മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുള്ള സഫാരി ഹോട്ട് ഫുഡ് വിഭാഗ ത്തിൽ അറേബ്യൻ തനത് ശൈലിയിലുള്ള വിഭവങ്ങളിൽ തുടങ്ങി ഇന്ത്യൻ , ചൈനീസ് , ഏഷ്യൻ , കോണ്ടിനെന്റൽ , ഫിലിപ്പെൻസ് എന്നു വേ ണ്ട് നാടൻ വിഭവങ്ങളും ഫാസ്റ്റ് ഫുഡ് വിഭവങ്ങളും പരിചയ സമ്പന്നരായ ഷെഫുമാരുടെ മേൽ നോട്ടത്തിലാണ് അണിയിച്ചൊരുക്കുന്നത് . കൂടാതെ വിവിധതരം ബേക്കറി , ബ്രഡ് , പേസ്റ്ററി , തുടങ്ങി എല്ലാ ബേക്കറി ഉത്പന്നങ്ങളും സഫാരി യുടെ പ്രാഡക്ഷൻ യൂണിറ്റിൽ നിർമ്മിച്ച് ഉപഭോക്താക്കളിലേക്ക് മികച്ച ഗുണനിലവാരത്തിലായിരിക്കും സഫാരി എത്തിക്കുന്നത് . ഗ്രോസറി , കോസ്മെറ്റിക് സ് , ഹൗസ് ഹോൾഡ് തുടങ്ങി എല്ലാ വിഭാഗത്തിലും കണ്ടു ശീലിച്ച ബാന്റുകൾക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ സഫാരിയിൽ ലഭ്യമായിരിക്കും . ഒന്നാമത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ഡിപ്പാർട്മെന്റ് സ്റ്റോറിൽ കിഡ്സ് വെയർ , മെൻ സ് വെയർ , ലേഡീസ് വെയർ , ഫുട് വെയർ , ലഗേജ് , സ്റ്റേഷനറി , സ്പോർട്സ് , ടോയ്സ് , ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ലയൻസസ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത് . ഇന്ത്യ , പാകിസ്ഥാൻ , തുർക്കി , ഇന്തോനേഷ്യ , തായ് ലന്റ് , ചൈന , എന്നീ രാജ്യങ്ങളിലെ ഫാക്ടറികളിൽ നിന്നും ഏറ്റവും മികച്ച ഗുണനിലവാരത്തിലുളള റെഡിമെയ്ഡ് തുണിത്തരങ്ങളാണ് വിപണനത്തിനായി എത്തിച്ചിരിക്കുന്നത് . കൂടാതെ ഇന്റർനാഷണൽ ബ്രാന്റഡ് റെഡിമെയ്ഡ് സിന്റെ വിപുലമായ ശേഖരവും സഫാരി ഡിപ്പാർട്മെന്റ് സ്റ്റോറിൽ ലഭ്യമായിരിക്കും . സ്ക്കൂൾ , ഓഫീസ് സ്റ്റേഷനറികളുടെ അതി വിപുലമായ കളക്ഷൻ തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു . സൈക്കിൾ , ടോയ്സ് , ലേണിംഗ് ടോയ് സ് എന്നിവയും സാധാരണക്കാർക്കു കൂടി ഉൾക്കൊള്ളാവുന്ന വിലയിലാണ് ടോയ് സ് വിഭാഗത്തിൽ തയ്യാറാക്കിയിട്ടുള്ളത് . ആരോഗ്യസംരക്ഷണം , വ്യായാമം എന്നിവയ്ക്ക് കള്ള ഉപകരണങ്ങളും , സ്പോർട്സ് വെയറുകളും സഫാരി സജ്ജീകരിച്ചിരിക്കുന്നു . ഹൈ വാല്യൂ ബ്രാന്റഡ് ഇലക്ട്രോണിക്സ് ഉത് പങ്ങൾ തുടങ്ങി ഏതു ബഡ്ജറ്റിനും ഇണങ്ങുന്ന രീതിയിലാണ് സഫാരി ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ലയൻസസ് വിഭാഗം ഒരുക്കിയിരിക്കുന്നത് . ഫർണീച്ചർ ഷോറൂം കിഡ്സ് പ്ലേ ഏരിയ , ഫുഡ് കോർട്ട് എന്നിവയാണ് രണ്ടാമത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഹോം , ഓഫീസ് ഫര് ണീച്ചർ വിഭാഗത്തിൽ വീട്ടിലേക്കോ , ഓഫീസിലേക്കോ ആവശ്യമായ എല്ലാ ഫർണീച്ചറുകളും ഒരുക്കിയിരിക്കുന്നു .

 

കച്ചവട താത്പര്യങ്ങളിൽ നിന്നും വിഭിന്നമായി ഉപഭോക്താക്കളുമായി ആത്മബന്ധം സൂക്ഷിക്കുന്ന രീതിയിലാണ് സഫാരിയുടെ എല്ലാ പ്രമോഷനുകളും ഒരുക്കിയിരിക്കുന്നത് . ഏതു സമയത്തും സഫാരിയിലെത്തുന്ന ഉപഭോക്താവിന് പ്രമോഷനുകൾ ലഭ്യമാക്കുക എന്നതും തങ്ങൾ മുടക്കുന്ന പണ ത്തിനനുസരിച്ച് മൂല്യം ഉപഭോക്താവിന് ലഭിക്കുക എന്നതും സഫാരി ഉറപ്പ് നൽകുന്നു . ഷോപ്പിംഗിനൊപ്പം വിനോദവും എന്ന ആശയവുമായി വരും നാളുകളിൽ വിപുലമായ കലാ വിനോദ പരിപാടികളാണ് സഫാരി ആസൂത്രണം ചെയ്തിരിക്കുന്നത് . പ്രശസ്തരായ ഗായകരെ അണി നിരത്തിക്കൊണ്ടുള്ള കലാപരിപാടികളും , ഡാൻസ് , ഗെയിം ഷോ , കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരങ്ങൾ , കിഡ്സ് ഫാഷൻ ഷോ , പാചക മത്സരം തുടങ്ങി നിരവധി പ്രമോഷനുകളാണ് സഫാരിയുടെ അണിയറയിൽ ഒരുങ്ങുന്നത് . പ്രസ് മീറ്റിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട് , മാനേജിംഗ് ഡയറക്ടർ സൈനുൽ ആ ബിദീൻ , എ് കസിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ , ഡയറക്ടർ ഓഫ് ഫിനാൻസ് സുരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.