സ്വതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് യുഎഇയുടെ അഭിനന്ദനം

9

സ്വതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ ഭരണാധികാരികള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസാ സന്ദേശമയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശംസാ സന്ദേശങ്ങളയച്ചു.