സൗദിയിൽ ഔദ്യോഗിക അനുമതിയുണ്ടെങ്കിലും കാര്‍ ഓടിച്ച വനിതയെ പട്ടാപ്പകല്‍ വഴിയില്‍ തടഞ്ഞു

8

റിയാദ്: സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ഔദ്യോഗിക സൗദിയിൽ അനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിഭാഗത്തിന്റെ എതിര്‍പ്പിന് അവസാനമില്ല. കാര്‍ ഓടിച്ച വനിതയെ പട്ടാപ്പകല്‍ കഴിഞ്ഞദിവസം രണ്ട് യുവാക്കള്‍ വഴിയില്‍ തടഞ്ഞു. മെയിന്‍ റോഡില്‍ കാര്‍ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹനം തടഞ്ഞവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ കാര്‍ കത്തിച്ച സംഭവമടക്കം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.