സൗദി അറേബ്യയിൽ വാഹനാപകടത്തിൽ എയർഹോസ്റ്റസ് മരിച്ചു

10

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. 11 പേര്‍ക്ക് പരിക്കേറ്റു. സൗദിയ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസാണ് മരിച്ചത്. ജോലിക്കായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടത്തില്‍ പെട്ടത്.

സൗദിയ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള മിനിബസ് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍ തകര്‍ന്ന മിനിബസിനുള്ളില്‍ കുടുങ്ങിയവരെ ട്രാഫിക് പൊലീസും പാരാമെഡിക്കല്‍ സംഘവും ചേര്‍ന്നാണ് പുറത്തെടുത്തത്. എയര്‍ ഹോസ്റ്റസിന്റെ മരണത്തില്‍ സൗദിയ എയര്‍ലൈന്‍സ് അനുശോചിച്ചു