ഹരിത ചന്ദ്രിക 2019 ടോളറന്‍സ് ഫെസ്റ്റിവല്‍  സെപ്തംബര്‍ 20ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍

ദുബൈ: പ്രവാസ ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഹരിത ചന്ദ്രിക-2019 നാലാമത് എഡിഷന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സെപ്തംബര്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍. യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണ ഭാഗമായി ടോളറന്‍സ് ഫെസ്റ്റിവല്‍ ആയാണ് ഇത്തവണ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.
ഇന്ത്യയിലെയും യുഎഇയിലെയും മന്ത്രിമാര്‍, രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സേവന മേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിന് പുറമെ, യുഎഇ സഹിഷ്ണുതാ വര്‍ഷ പ്രത്യേക പരിപാടികളും അരങ്ങേറുന്നതാണ്. സംഗീത-ഹാസ്യ-കലാ പ്രോഗ്രാമുകളും അവതരിപ്പിക്കും.
ഈ ആഘോഷ രാവിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.