4 ഷോറൂമുകൾ 4 ആഴ്ച്ചയ്ക്കുള്ളിൽ: കല്യാൺ ജൂവലേഴ്സ് 141ലേക്ക്..

കൊച്ചി:  ഏറ്റവും വിപുലവും വിശ്വാസ്യതയാർന്നതുമായ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവല്ലേഴ്‌സ് സെപ്റ്റെംബർ അവസാനം ഇന്ത്യയിലും മധ്യപൂർവ്വദേശത്തുമായി നാല് പുതിയ ഷോറൂമുകൾ തുറക്കുന്നു . ഇന്ത്യയിലെ പ്രധാന വിപണികളായ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും മധ്യപൂർവ്വദേശത്തെ പ്രമുഖ വിപണികളായ ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് പുതിയഷോർറോമുകൾ തുടങ്ങുന്നത് . ഇതോടെ കല്യാൺ ജൂവല്ലേഴ്‌സിന് ആഗോള തലത്തിൽ ആകെ 141 ഷോറൂമുകളാകും

കല്യാൺ ജൂവല്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡര്മാരായ അക്കിനേനി നാഗാർജുന, പൂജാസാവന്ത് എന്നിവർ ഹൈദ്രാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉൽഘടനത്തിൽ പങ്കെടുക്കും ഷാര്ജായിലെയും അബുദാബിയിലെയും ഷോറൂമുകളുടെ ഉൽഘടനം ജനപ്രീതിയാര്ജിച്ച സൂപർ താരങ്ങളായ മഞ്ജുവാരിയറും പ്രഭുഗണേഷനും നിർവഹിക്കും.

ഇന്ത്യയിലും മധ്യപൂർവ്വദേശത്തുമായി പുതിയനാല് ഷോറൂമുകൾകൂടി ഉൽഘടനം ചെയ്യുന്നതില് അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രതിബദ്ധദയുടെ ഭാഗമാണ് പുതിയ ഷോറൂമുകൾ. ഉത്സവ, വിവാഹ സീസണിൽ അടുത്തിരിക്കുന്ന സമയത് ഉഭഭോക്താക്കൾക്കായി ഒട്ടേറെ പുതിയ ഓഫറുകൾ അവതാരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അതിവേഗത്തിലുള്ള വികസനത്തിന്റെ ഭാഗമായി കല്യാൺ ജൂവല്ലേഴ്‌സ് പുതിയ വിപണികളായ ജാർഖണ്ഡ്, ബീഹാർ, ആസ്സാം, ചതീസ്ഗഡ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലായി ഇരുപത് പുതിയ ഷോർറോമുകൾ തുടങ്ങിയിരുന്നു. ഇന്ത്യയിലും പടിഞ്ഞാറൻ ഏഷ്യയിലും കല്യാൺ ജൂവല്ലേഴ്‌സ് ബ്രാൻഡിന്റെ റീറ്റെയ്ൽ വിപണകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചുവരികയായിരുന്നു.പുതിയ വിപണികളിലെ വിജയകരമായ പ്രവേശനത്തിനുശേഷം ബ്രാൻഡ് നിലവിലുള്ള മെട്രോ വിപണികളിൽ കൂടുതൽ വളർച്ച നേടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ തുടക്കമിട്ട വിപണികളിൽ നിന്ന് അസാമാന്യമായ പ്രതികരണം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടി.എസ് കല്യാണ രാമൻ പറഞ്ഞു. നിലവിലുള്ള വിപണികളിൽ കൂടുതൽ കരുത്ത്‌ പകരുന്നതിനാണ് ഇപ്പോൾ ശ്രദ്ധ. പുതിയതായി തുടങ്ങുന്ന ഷോർറോമുകൾ വിപണിയിലെ പ്രാമുഖ്യൻ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

വധുക്കൾക്ക് വിവാഹ അവസരത്തിൽ അണിയുന്നതിനും ഉത്സവ ആഘോഷങ്ങൾക്കായും നിത്യവും അണിയുന്നതിനുള്ള നവീനവും പാരമ്പരാഗതമായ ഒരു ലക്ഷത്തിലധികം ആഭരണ രൂപകല്പനകളാണ് കല്യാൺ ജൂവല്ലേഴ്സിന്റെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. കല്യാൺ ജൂവല്ലേഴ്സിന്റെ സവിശേഷവും ജനപ്രിയവുമായ ബ്രൈഡൽ ആഭരണ ശേഖരമായ മുഹൂർത്ത, പോൾക്കി ആഭരണ ശേഖരമായ തേജസ്സി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായാ സിയാ, പ്രത്യേകാ വസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണ ശേഖരമായ അപൂർവ്വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അനന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീരാ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.