400 തടവുകാർക്ക് മോചനം നൽകാൻ ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവ്

9

ബലിപെരുന്നാളിനോടനുബന്ധിച്ച് 400 തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനുമാണ് നടപടി. തടവുകാരെ വിട്ടയക്കാനുള്ള ഭരണാധികാരിയുടെ തീരുമാനത്തില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി നന്ദി അറിയിച്ചു.