699 തടവുകാരെ യുഎഇ മോചിപ്പിക്കും

അബുദാബി: 699 തടവുകാരെ ബലിപെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുംടുംബത്തിന്‍റെ പ്രയാസങ്ങളും കണക്കിലെടുത്താണ് മോചന നടപടികള്‍.