അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ തടവുശിക്ഷ

അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ ആറുമാസം തടവുശിക്ഷ. ബര്‍ ദുബായിലാണ് 33- കാരനായ ഇന്ത്യന്‍ ഇലക്ട്രീഷന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ജൂണ്‍ 14- ന് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രതി അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അമ്മാവനെത്തി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നെന്നും കുട്ടി പറഞ്ഞു. ആറുമാസം തടവുശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.