ഇനി ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്താം

5

സൗദി അറേബ്യയുടെ വാതിലുകൾ ഇനി മുതൽ വിനോദസഞ്ചാരികൾക്ക് മുന്നിൽ തുറക്കും. 49 വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ സ്ഥലങ്ങളും വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. സൗദി രാജകുമാരന് മുഹമ്മദ് ബിൻ സൽമാൻ ആവിഷ്കരിച്ച വിഷന് 2030 പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. വിദേശവനിതകള് പൊതു സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും അതേസമയം, ശരീരഭാഗങ്ങൾ പുറത്തുകാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. മുൻപ് തൊഴിൽ വിസക്കാർക്കും തീർത്ഥാടകർക്കും മാത്രമാണ് സൗദി സന്ദർശനം അനുവദിച്ചിരുന്നത്. ഇനി മുതൽ സൗദിയുടെ മനോഹരമായ സ്ഥലങ്ങൾ എല്ലാവർക്കും ആസ്വദിക്കാം. 28 മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കും.