ഇറാഖിൽ അഷൂറ ദിവസത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 31 പേർമരിച്ചു

8

ഇറാഖിലെ അഷൂറ ദിവസത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 31 പേർമരിച്ചു. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലായിലാണ് അപകടം നടന്നത്. വിശ്വാസികള്‍ ആരാധനാലയത്തിലേക്ക് പോകുന്നതിനിടെ നടപ്പാതയുടെ ഒരുഭാ​ഗം തകർന്നു വീണാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ നൂറോളം പേർക്ക് പരുക്കേറ്റതായും മണസഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്റർ അകലെയുള്ള പ്രദേശമാണ് കര്‍ബല. ഷിയ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ ഒരു മത പുണ്യദിനമായിരുന്നു ഇന്ന്. ഇതിൽ പങ്കെടുക്കുന്നതിനായി നിരവധി ആളുകളാണ് കര്‍ബലയിൽ എത്തിച്ചേർന്നിരുന്നത്. നടപ്പാത തകർന്ന് വീണതോടെ ആളുകൾ പരിഭ്രാന്തരായി ഓടിയതാണ് അപകടത്തിന്റെ ആഘാതം കൂടാൻ ഇടയാക്കിയതെന്ന്  അഷൂറ അധികൃതർ പറഞ്ഞു.

ഷിയാ മുസ്ലീങ്ങളുടെ ഒരു വിശുദ്ധ ദിനമായ അഷൂറ  മുഹറം കഴിഞ്ഞാണ് ആഘോഷിക്കുന്നത്. എ ഡി 680ൽ പ്രവാചകൻ മുഹമ്മദിന്‍റെ പൗത്രനായ ഇമാം ഹുസൈനെ കാർബാലയ്ക്കടുത്തു യസീദിൽ സൈന്യം കൊലപ്പെടുത്തിയ ദിവസമാണിതെന്ന് പറയപ്പെടുന്നു. അഷൂറ തങ്ങളുടെ പാപങ്ങൾ കഴുകിക്കളയാനുള്ള  ദിവസമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഷിയാകളുണ്ട്. ഹുസൈനു വേണ്ടി ഒഴുക്കുന്ന ഒരുതുള്ളി കണ്ണീർ 100 പാപങ്ങളെ കഴുകുമെന്നാണ് വിശ്വാസം