എയർ ഇന്ത്യ സൗജന്യ ബാഗേജ് പരിധി കൂട്ടി

ദുബായില്‍ നിന്ന് തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് പരിധി കൂട്ടി. ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് അധിക ചാര്‍ജില്ലാതെ 40 കിലോഗ്രാം വരെയും ബിസിനസ് ക്ലാസില്‍ 50 കിലോഗ്രാം വരെയും കൊണ്ടുപോകാം. ക്യാബിന്‍ ബാഗേജിന് പുറമെയാണിത്. ഈ മാസം 30 വരെയാണ് യാത്രക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാവുന്നത്. ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ബംഗളുരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ദില്ലി, മുംബൈ, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും ഷാര്‍ജ-കോഴിക്കോട് സര്‍വീസിലും അധിക ബാഗേജ് ആനുകൂല്യം ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് +971  65970444, +971 42079400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.