ഒമാനിൽ വാഹനാപകടം : 3 പേർ മരിച്ചു

8

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഖാബില്‍ വിലായത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സെയില്‍സ് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.