ഒഴുക്കിൽപ്പെട്ട് കാണാതായ ഒരുവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി.

11

മലപ്പുറം: കാളികാവ് ചിങ്കക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരുവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് കാളികാവിൽ അപകടമുണ്ടായത്.

വേങ്ങരയില്‍ നിന്നും പുല്ലങ്കോട്ടിലേക്ക് വിരുന്ന് വന്ന പത്തംഗ സംഘം ചിങ്കക്കല്ല് പുഴയില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ സം​ഘത്തിലെ അഞ്ചു പേർ അകപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. വേങ്ങര മണ്ടാടൻ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠൻ അവറാൻ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരൻ മുഹമ്മദ് അഖ്മൽ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.