കുവൈറ്റിൽ ഡ്രോൺ പറത്തിയ ഫിലിപ്പീൻസ് സ്വദേശികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി :  നിരോധിത മേഖലയിലൂടെ ഡ്രോൺ പറത്തിയതിന് ഫിലിപ്പീൻസ് സ്വദേശികളായ യുവാക്കളെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ള അൽ സഹർ ഏരിയയിലെ നിരോധിത മേഖലയിലൂടെ ഡ്രോൺ പറന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു . പ്രതികളെ കുവൈത്ത് പോലീസ് ചോദ്യം ചെയ്തു വരുന്നു