കുവൈറ്റിൽ പെൺവർഗത്തിൽപ്പെട്ട മൃഗങ്ങളെ അറക്കുന്നതിന് നിരോധനം

കുവൈത്ത് സിറ്റി : കുവൈത്തിൽ പശു, പെൺ വർഗ്ഗത്തിൽ പെട്ട ഒട്ടകം , ആടുമാടുകൾ മുതലായ മൃഗങ്ങളെ അറക്കുന്നതിനു നിരോധനം ഏർപ്പെടുത്തി. കൃഷി, മൽസ്യ ബന്ധന കാര്യ പൊതു സമിതിയുടേതാണ് ഉത്തരവ്. നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും .ഒരു വയസ് മുതൽ നാല് വയസ്സ് വരെയുള്ള പെൺ മൃഗങ്ങളെ അറക്കുന്നതിനും നിരോധനമുണ്ട്. .അതേ സമയം രോഗമുള്ളതോ അല്ലെങ്കിൽ പ്രജനനത്തിനു യോഗ്യമല്ലാത്തതോ ആയ മൃഗങ്ങളെ അറക്കുന്നത് പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കാനുള്ള സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായാണു പുതിയ നടപടി. ഈ വിഭാഗത്തിൽ പെട്ട മൃഗങ്ങളുടെ അറവ് തടയുന്നതിനു എല്ലാ അറവുശാലകളിലും അറിയിപ്പ് നൽകിയതായി കൃഷി മൃഗ സംരക്ഷ പൊതു സമിതി അധികൃതർ വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇറച്ചി ഉൽപ്പന്നങ്ങളുടെ വില കുതിച്ചു കയറുമെന്നാണ് കരുതപ്പെടുന്നത് .