കുവൈറ്റിൽ സ്വദേശി പുരുഷന്മാരും പ്രവാസി വനിതകളും തമ്മിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ വർധനവ്

8

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വദേശി പുരുഷന്മാരും പ്രവാസി വനിതകളും തമ്മിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ വർധനവ്. 23251വിവാഹങ്ങളാണ് ഇക്കാലയളവിൽ നടന്നത് . കുവൈറ്റ് നിയമമന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പത്ത് വർഷത്തിനിടെ സ്വദേശികളും പ്രവാസി വനിതകളും തമ്മിൽ 23251 വിവാഹങ്ങൾ നടന്നപ്പോൾ വിവാഹം കഴിഞ്ഞ ആദ്യ വർഷം തന്നെ 2408 വിവാഹ മോചനങ്ങളും നടന്നു കഴിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു .
സ്വദേശികളും വിദേശി ഭാര്യമാരും തമ്മിലുള്ള വിവാഹമോചന നിരക്കിൽ 3.8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു