ജിസാനിൽ  കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

സൗദി അറേബ്യയിലെ ജിസാനിൽ  കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് സിവിൽ ഡിഫൻസ് അധികൃതർ ജാഗ്രത നിർദ്ദേശം നൽകി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും സൗദി പ്രകൃതി സംരക്ഷണ-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി.