‘ഡിജിറ്റൽ ദന്തചികിത്സയുടെ ലോകം’ ദ്വിദിന ശില്പശാല നടത്തി

ദുബായ് : യു.എ.യിലെ ദന്തഡോക്ടർമാർക്ക് ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഓറൽ മാക്‌സിലോഫേഷിയ ൽ റേഡിയോളജിസ്റ്റ് പ്രൊഫെസ്സർ ഡോ : പ്രശാന്ത് പി ജാജു “ഡിജിറ്റൽ ദന്തചികിത്സയുടെ ലോകം” എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല നടത്തുകയുണ്ടായി . ഡെന്റൽ റേഡിയോളജി ലോകത്ത് 12 വർഷത്തിലേറെ പരിചയമുള്ള ഇദ്ദേഹം ഇന്ത്യയിലെ ഡിജിറ്റൽ ഡെന്റൽ റേഡിയോളജിസ്റ്റാണ്. കോൺ ബീം കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിബിസിടി) യിലെ രണ്ട് പുസ്തകങ്ങളുടെ രചയിതാവും സിബിസിടി മാസികയുടെ എഡിറ്റർ ഇൻ ചീഫുമാണ്. 10 വർഷം മുതൽ ഡെന്റ്‌സ്പ്ലൈ സിറോണ ഇന്ത്യയുടെ ഔദ്വോഗിക വക്താവുകൂടിയാണ് അദ്ദേഹം. ഡെന്റൽ രോഗികളുടെ താടിയെല്ലുകളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ആധുനിക റേഡിയോളജിക്കൽ ഉപകരണമാണ് സിബിസിടി. ഇന്ന് ഡെന്റൽ ഇംപ്ലാന്റുകൾ, റൂട്ട് കനാൽ ചികിത്സ, ബാധിച്ച പല്ലുകൾ,ഓറൽ കാൻസർ ,മോണരോഗ ശസ്ത്രക്രിയ സ്ലീപ് അപ്നിയ എന്നീ ചികിത്സകൾക്കു വ്യക്തമായ രീതിയിൽ ഇമേജും ട്രീറ്റ്മെന്റ് പ്ളാനും തിരഞ്ഞെടുക്കാനും ആധുനിക നിലവാരമുള്ള ഈ ഉപകരണം സഹായകമാകുന്നു . ശില്പശാലയിൽ ദന്തചികിത്സയിൽ സിബിടിയുടെ പങ്കിനെക്കുറിച്ചും ദന്തഡോക്ടർമാർക്ക് അവരുടെ രോഗികളുടെ ഗുണനിലവാരത്തിനും മികച്ച ദന്ത ചികിത്സയ്ക്കും ഈ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നും എടുത്തുകാണിക്കുകയുണ്ടായി . 27 നു ബർദുബായിലെ ഗ്രാൻഡ് എക്സ് ലഷ്യർ ഹോട്ടലിൽ സെമിനാറും 28 നു ബിസിനസ് ബായിലെ ഡെന്റ്‌സ്പ്ലൈ സിറോണയിൽ വച്ച് പരിശീലനവും സങ്കടിപ്പിച്ചു . ഏഡൻ മെഡിക്കൽ എക്വിപ്മെന്റ് ട്രേഡിങ്ങ് , ഡെന്റ്‌സ്പ്ലൈ സിറോണ ദുബായും പിന്തുണയോട് കൂടി ഡി പാരീസ് മെഡിക്കൽ സെന്ററിന് വേണ്ടി ആമിനഃ മാനേജ്മെൻറ് കോൺസൾട്ടൻസി FZE ആണ് ഈ ഇവന്റ് സങ്കടിപ്പിച്ചത് .യു എ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി എഴുപത്തഞ്ചോളം ദന്തഡോക്ടർമാർ പങ്കെടുക്കുകയുണ്ടായാതായി ആമിനഃ മാനേജ്മെൻറ് കോൺസൾട്ടൻസി ഡയറക്ടർ ഷാജി ഷംസുദീൻ അറിയ്ക്കികയുണ്ടായി .