ഡ്രോൺ പറന്നു : കുവൈത്തിൽ സുരക്ഷ കർശനമാക്കി

5

കുവൈത്ത്: അജ്ഞാത ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ സുരക്ഷ കർശനമാക്കി. ജാഗ്രത പുലർത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണമെന്നും വിദേശകാര്യ മന്ത്രി കുവൈത്ത് സായുധ സേനയ്ക്ക് നിർദേശം നൽകി. ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതകൂടി കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക്, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.