തിരുവല്ലയിൽ വാഹനാപകടം :മൂന്നുപേർ മരിച്ചു

തിരുവല്ല കോയിപ്രത്ത്  നടന്ന വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാറും ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ഇരവിപേരൂർ സ്വദേശികളായ  തറവേലിൽ ശശി പണിക്കരുടെ മകൻ അനൂപ് (25),  വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കാര്‍ യാത്രികരാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.