തൃശൂര്‍ സ്വദേശി ബഹ്‌റൈനിൽ അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ദേവരാജന്‍ (53) ആണ് മരിച്ചത്. സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.