ദുബായ് 2020 എക്സ്പോയിലെ ഇന്ത്യാ പവലിയൻ നിർമാണത്തിന് കല്ലുകൾ പാകി

18

ദുബായ് : ദുബായ് 2020 എക്സ്പോയിലെ ഇന്ത്യാ പവലിയൻ നിർമാണം തുടങ്ങി. കല്ലുകൾ പാകിയായിരുന്നു നിർമാണ ഉദ്ഘാടനം. കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രി പിയൂഷ് ഗോയൽ, ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ഡോ.ബി.ആർ.ഷെട്ടി, ഡോ.ആസാദ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. ഒാപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാണ് ഉയരുക. എക്സ്പോ കഴിയുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ ‘പവലിയൻ’ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും.

കേന്ദ്ര വാണിജ്യ-റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എക്സ്പോ വേദിയിൽ സന്ദർശനം നടത്തി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാകും.