നടുറോഡില്‍ വാഹനാഭ്യാസം : സൗദിയിൽ യുവാവ് അറസ്റ്റിൽ

നടുറോഡില്‍ മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ വാഹനം കൊണ്ട് സാഹസികാഭ്യാസം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഖുറയ്യാത്തിലായിരുന്നു പിക്അപ് വാഹനം ഉപയോഗിച്ച് സ്വദേശി യുവാവിന്റെ അഭ്യാസങ്ങള്‍. വിവരമറിഞ്ഞെത്തിയ പൊലീസ് രഹസ്യ പട്രോള്‍ സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രത്യേക സംഘം രൂപീകരിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. റോഡില്‍ അഭ്യാസം നടത്താന്‍ ഉപയോഗിച്ച പിക്അപ് വാഹനവും പിടിച്ചെടുത്തു. ഇയാളെ ട്രാഫിക് അതോരിറ്റിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു