നരേന്ദ്രമോദി അടുത്തമാസം സൗദി സന്ദർശിക്കും

7

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി സന്ദർശിക്കും. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സന്ദർശന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഒക്ടോബർ 27,28 തീയ്യതികളിലായിരിക്കും പ്രധാനമന്ത്രി സൗദി സന്ദർശനം നടത്തുക. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സൗദി സന്ദർശനം നടത്തുന്നത്. റിയാദിലെ എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്. നരേന്ദ്രമോദി 2016ൽ സൗദി സന്ദർശിച്ചിരുന്നു.