നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പൊലീസ് പിടികൂടി

10

അബുദാബി: ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പൊലീസ് പിടികൂടി. സ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്.  അല്‍ ഐനില്‍ വെച്ചാണ് ഇവരെ കസ്റ്റംസിന്‍റെ സഹായത്തോടെ പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.