പയ്യന്നൂർ സ്വദേശി ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: കണ്ണൂർ, പയ്യന്നൂർ സ്വദേശി വൽസലനെ (43) ബഹ്റൈനിലെ ഹമദ് ടൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബഹ്റൈനിലെ അൽ ഓല ഗേറ്റ് കമ്പനിയിലെ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് വൽസലൻ. സൽമാനിയ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പ്രതിഭ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. വൽസലന്റെ ഭാര്യ രമ്യ, മകൾ ദേവനന്ദ എന്നിവർ നാട്ടിലാണ്.