പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം. 2247 വോട്ടുകൾക്ക് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചു. കെഎം മാണി അല്ലാതെ പാലായിൽ നിന്ന് എംഎൽഎയാകുന്ന ആദ്യ വ്യക്തികൂടിയാണ് കാപ്പൻ. 54137വോട്ടുകളാണ് കാപ്പന് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51194 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.