ഫീസ് വർധനയ്ക്ക് എതിരെയാണ് സർക്കാർ നിലപാട് : സ്പീക്കർ

ദുബൈ: സ്വാശ്രയ കോളേജിൽ ഈ വർഷം മെരിറ്റിൽ എം.ബി.ബി എസ് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഫീസ് സംബന്ധിച്ച ആശങ്ക അകറ്റണമെന്ന് രക്ഷാകർതൃപ്രതിനിധികൾ, കേരള നിയമസഭാ സ്പീക്കറെ കണ്ട് ആവശ്യപ്പെട്ടു. പി.കെ. അൻവർ നഹ യടോപ്പം മാണ് രക്ഷാകർതൃപ്രതിനിധികളായ മുഹമ്മദ് പളയാട്ട്, ഷംസുദ്ദീൻ, മെയ്ദു സാഹിബ് എന്നിവർ ഇത് സംബന്ധിച്ച നിവേദനം സ്പീക്കർക് നൽകിയത്.

അഞ്ചു ലക്ഷത്തോളം രൂപ ഫീസായി നൽകുവാനാണ് ഇതുസംബന്ധിച്ച് നിയമിതമായ റഗുലേറ്ററി കമ്മീഷൻ ശുപാർശ ചെയ്തത്.
ഇത് രക്ഷാകർക്കൾക്ക് സ്വീകാര്യവുമായിരുന്നു. മിക്കവരും ബാങ്ക് വായ്പയെടുത്ത് ഫീ സ് നൽകി വരുമ്പോൾ, തുക അപര്യാപ്തമാണെന്ന് കാണിച്ച് സ്വാശ്രയ മാനേജുമെന്റുകൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത താണു് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയത്. 12 ലക്ഷം മുതൽ 15 ലക്ഷം വരെ യാണ് ഇവരുടെ പുതിയ ആവശ്യം.കോടതി അനുകൂല നിലപാട് സ്വീകരിച്ചാൽ വിദ്യാർത്ഥികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനേ കഴിയൂ എന്ന് ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രശ്നത്തെ അനുഭാവത്തോടെ സമീപിക്കുമെന് സർക്കാർ നിലപാട് ഫീസ് വർദ്ധനയ്ക്ക് എതിരെ ആണെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ നിവേദന സംഘത്തെ അറിയിചു.

പ്രവാസികളുടെ മക്കളടക്കം നിരവധി പേരാണ് ഫീസ് സംബന്ധിച്ച സ്വശ്രയ മാനേജ്മെന്റ് നിലപാടിൽ ആശങ്കയിൽ കഴിയുന്നത്.
യു എ ഇ ൽ 100 ളം വിദ്യാർത്ഥികൾ ഈ
പ്രശ്നം നേരിടേണ്ടി വരുമെന്നും ആവശ്യമെങ്കിൽ കേരളത്തിലെ മറ്റു രക്ഷകർത്താക്കളെ ഒരുമിപ്പിച്ച് തുടർ നടപടി
സ്വീകരിക്കുവാൻ ഒരുങ്ങുകയാണെന്നും നിവേദക സംഘം അദ്ദേഹത്തെ അറിയിച്ചു

യു എ യിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സ്പീക്കറെ സന്ദർശിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത്.

ഫീസ് വർധിപ്പിക്കുവാനുള്ള മാനേജ്മെന്റ് ശ്രമം പിന്തുണക്കില്ല-സ്പീക്കർ.