ബഹ്‌റൈനിൽ ജിദ്ഹഫ്സ് കേന്ദ്രമായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പുതിയ യൂണിറ്റ് രൂപവത്കരിച്ചു

14

ബഹ്‌റൈൻ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജിദ്ഹഫ്സ് കേന്ദ്രമായി പുതിയ യൂണിറ്റ് രൂപവത്കരിച്ചു. നൂറ ഷൗക്കത്തലി പ്രസിഡൻറും റജിഷ സെക്രട്ടറിയുമാണ്. ഫരീദ നസീം (വൈസ് പ്രസിഡന്റ്), സഫ്റീന ഫിറോസ് (അസി. സെക്രട്ടറി), മുംതാസ് അശ്റഫ് (കലാ സാഹിത്യ വേദി), ഷാനിബ ലതീഫ് (പഠന വേദി കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. തെരഞ്ഞെടുപ്പിന് വനിതാ വിഭാഗം പ്രസിഡൻറ് ജമീല ഇബ്രാഹിം നേതൃത്വം നൽകി. പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗം സക്കീന അബ്ബാസ്, മനാമ ഏരിയ പ്രസിഡന്റ്‌ അബ്ബാസ് മലയിൽ, വനിതാവിഭാഗം അസി. സെക്രട്ടറി റഷീദ സുബൈർ മനാമ ഏരിയ വനിതാ ഓര്ഗനൈസർ നദീറ ഷാജി എന്നിവര് സംസാരിച്ചു.