ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കരും കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബഹ്റൈനും ഇന്ത്യയും ശക്തമായ സൗഹൃദബന്ധമാണുള്ളത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.