ബീറ്റ്സ് ഓഫ് ബഹ്റൈൻ കാസർഗോഡ് സ്വദേശിക്ക് ധനസഹായം നൽകി

8

ബീറ്റ്സ് ഓഫ് ബഹ്റൈൻ ഓണാഘോഷങ്ങളുടെ ഭാഗമായി ജോലിയും താമസസ്ഥലവും നഷ്ടപ്പെട്ട കാസർഗോഡ് സ്വദേശി ശ്രീ അബ്ദുൽ ജലീലിന് ധനസഹായം ബീറ്റ്സ് ഓഫ് ബഹ്റൈൻ പ്രതിനിധികൾ കൈമാറി. വെള്ളിയാഴ്ച അദ്ധ്യലിയ ഫുഡ് വേൾഡിലെ നടന്ന ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം റേഡിയോ മിർച്ചി ആർ ജെ ശ്രി ഷിബു മലയിൽ നിർവഹിച്ചു.
ആർ ജെ നൂർ ആശംസ അറിയിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ശ്രി ഡാനി തോമസ്, ശ്രി റിജോ ചാക്കോ എന്നിവർ കൺവീനർമാർ ആയി പ്രവർത്തിച്ചു കൊണ്ടു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.