മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ പാതയിലെ ജിദ്ദ സ്റ്റേഷനിൽ വൻതീപിടിത്തം

സൗദി അറേബ്യയിലെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ പാതയിലെ ജിദ്ദ സ്റ്റേഷനിൽ വൻതീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീയണച്ചത്. 2018 സെപ്റ്റംബറിൽ 50,000 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് അതിവേഗ റെയിൽ പാത. ഹറമൈൻ സർവീസ് മക്ക, ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, റാബിഗ്, മദീന എന്നിവയെ ബന്ധിപ്പിക്കുന്നു.