മലപ്പുറം സ്വദേശി കുവൈറ്റിൽ നിര്യാതനായി

10

കുവൈത്ത് സിറ്റി:
മലപ്പുറം നടുവട്ടം സ്വദേശി നാരായണൻ (49)വയസ്സ് കുവൈത്തിൽ വെച്ച് നിര്യാതനായി. ഫർവാനിയ ഹോസ്പിറ്റലിൽ കുറച്ചു ദിവസമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ശുവൈഖിൽ ഒരു കാർ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ. മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടക്കുന്നു