മലപ്പുറം സ്വദേശി സൗദിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ

12

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇമ്പിച്ചിക്കോയ തങ്ങളെയാണ് ശാരാ ഹിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശാരാ ഹിറയിലെ മസ്ജിദ് ഇബ്‍നു ഖയ്യൂമിലായിരുന്നു ഇമ്പിച്ചിക്കോയ തങ്ങള്‍ ജോലി ചെയ്തിരുന്നത്. പള്ളിയില്‍ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയുടെ മുകളില്‍ നിന്ന് വീണുമരിച്ചതാണോയെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി