മലയാളി യുവാവ് ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷാമില്‍ (33) ആണ് ഖിസൈസിലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഷാമില്‍. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.