മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു

11

ദുബായ്: മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് രാവിലെ മിനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർ മരിക്കുകയും 6 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മിർഡിഫ് സിറ്റി സെന്ററിന് മുന്നിൽ ഷാർജ റൂട്ടിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.