മൂന്ന് ദിവസമായി കാണാതായ മലയാളി വാഹനമിടിച്ച് മരിച്ച നിലയില്‍

7

യുഎഇയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലാതിരുന്ന മലയാളിയെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.വാടാനപ്പള്ളി സ്വദേശി ഷിറാസ് (42) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തുവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.