റിയാദിൽ നടുറോഡില്‍ ചേരിതിരിഞ്ഞ് സംഘർഷം : 12 പേർ അറസ്റ്റിൽ

9

റിയാദ്: നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ റിയാദിലെ അല്‍ നസീം ഡിസ്ട്രിക്ടിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 12 സിറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തെന്ന് റിയാദ് പൊലീസ് വക്താവ് അറിയിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് വടികളുമായെത്തി നടുറോഡില്‍ ഏറ്റുമുട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു