ലോക കേരളസഭയുടെ ആഭിമുഖ്യത്തിൽ പ്രവാസി വ്യവസായികൾക്കായി നിക്ഷേപസംഗമം

14

ലോക കേരളസഭയുടെ ആഭിമുഖ്യത്തിൽ പ്രവാസി വ്യവസായികൾക്കായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. അടുത്തമാസം നാലിന് യുഎഇയിലായിരിക്കും സംഗമമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിക്ഷേപകസംഗമം.

ഗൾഫ് മേഖലയിലെ പ്രവാസിവ്യവസായികളെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ പ്രവാസിവ്യവസായി കൂട്ടായ്മകളുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ, തുടങ്ങിയവർ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുക്കപ്പെട്ട പതിനാല് പദ്ധതികൾ അടുത്തമാസം നാലിനു നടക്കുന്ന സംഗമത്തിൽ അവതരിപ്പിക്കും.

അതേസമയം, കേരളത്തിൽ വ്യവസായത്തിന് അനുകൂല സാഹചര്യമാണുള്ളതെന്നും സംരംഭങ്ങൾ തുടങ്ങുന്നതിനു അനുകൂല നിലപാടാണ് സർക്കാരിൻറേതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.

ഗൾഫ് മേഖലയിലെ മുന്നൂറോളം വ്യവസായികൾ ഇതിന്‍റെ ഭാഗമാകും. ഇടത്തരം വ്യവസായികളെക്കൂടി പരിഗണിച്ചായിരിക്കും പ്രവാസിനിക്ഷേപ കമ്പനി രൂപീകരിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.