വനിതാ വിനോദ സഞ്ചാരികള്‍ക്ക് സൗദിയില്‍ പര്‍ദ നിര്‍ബന്ധമില്ല

10

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് സൗദിയില്‍ പര്‍ദ നിര്‍ബന്ധമാക്കില്ലെന്ന് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അഹ്‍മദ് അല്‍ ഖത്തീബ് അറിയിച്ചു. സൗദിയിലെത്തുമ്പോള്‍ പര്‍ദ ധരിക്കണമെന്ന് അവരെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ വിനോദസഞ്ചാരികളെയോ സൗദിയില്‍ കഴിയുന്ന വിദേശികളെയോ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് മുന്‍കൂട്ടി വിനോദസഞ്ചാരികളെ അറിയിക്കും. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. മാന്യമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിയമങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.