വിസിറ്റ് വിസയിലെത്തി പിരിവ് : മലയാളി സൗദിയിൽ അറസ്റ്റിൽ

9

പിരിവ് നടത്താനായി പതിവായി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയിരുന്ന മലയാളിയെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് ദമ്മാം സീകോ പരിസരത്തുവെച്ച് പൊലീസിന്റെ പിടിയിലായത്. സൗദി രഹസ്യ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കട ബാധ്യതകള്‍ കാരണം വീട് ജപ്തി ചെയ്യപ്പെടാന്‍ പോകുന്നുവെന്നും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടിയാണ് പിരിവ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തി പിരിവ് നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പള്ളിയില്‍ വെച്ച് ഇയാള്‍ സഹായാഭ്യര്‍ത്ഥന നടത്തുകയും ഇവിടെയെത്തിയവരില്‍ നിന്ന് പണം ശേഖരിക്കുകയും ചെയ്തു. ഇയാതോടെയാണ് ഇയാള്‍ രഹസ്യ പൊലീസിന്റെ നിരീക്ഷണത്തിലായത്. ചോദ്യം ചെയ്യലിനും പ്രാഥമിക അന്വേഷണങ്ങള്‍ക്കും ശേഷം ഇയാളെ നാടുകടകത്തല്‍കേന്ദ്രത്തിലേക്ക് മാറ്റി.