വൈദ്യപരിശോധന സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്തിൽ ഫീസ് ഏർപ്പെടുത്തി

10

കുവൈത്ത്: പ്രവാസികളുടെ വൈദ്യപരിശോധന സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്തിൽ ഫീസ് ഏർപ്പെടുത്തി. രണ്ട് ദിനറാണ് സർക്കാർ ആശുപത്രിയിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റിന് ഈടാക്കുക. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 10 ദിനാറും സർക്കാർ ജോലികൾക്കായുള്ള മെഡിക്കൽ പരിശോധനയ്ക്ക് 20 ദിനാറുമാണ് ഫീസ്. ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങൾക്ക് രാജ്യത്ത് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. അംഗവൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ അഞ്ച് ദിനാറും മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ തുറക്കുന്നതിന് 200 ദിനാറും ഫീസ് നൽകണം. ഇതോടൊപ്പം മെഡിക്കൽ ഉത്പ്പന്നങ്ങളുടെ പരസ്യത്തിന് ഓരോ മൂന്ന് മാസത്തേക്കും 50 ദിനാർ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.