വ്യാജ ഫോൺ കോളുകളെ സൂക്ഷിക്കാൻ കുവൈത്ത് ഇന്ത്യൻ എംബസിയുടെ നിർദേശം.

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെയുള്ള ഫോൺ കോളുകളെ കുറിച്ച് ജാഗ്രത പാലിക്കാൻ കുവൈത്ത് ഇന്ത്യൻ എംബസിയുടെ നിർദേശം. എംബസിഉദ്യോഗസ്ഥർ എന്ന വ്യാജേനെ ഇന്ത്യക്കാരെ ഫോൺ ചെയ്യുകയും പണം ആവ്ശ്യപ്പെടുകയും ചെയ്യുന്നതായാണ് പരാതികൾ ഉയർന്നത്. തെറ്റ്ദ്ധരിപ്പിക്കാനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ഇവർ നിങ്ങളോട് പങ്കുവെക്കും. എന്നാൽ ഇന്ത്യൻ എംബസി യാതൊരു വിധ പണമിടപാടുകളോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യക്തിഗത വിവരങ്ങളോ ഇത്തരത്തിൽ ഫോണിലൂടെ അന്വേഷിക്കില്ല. . എംബസി ഇടപാടുകളുടെ രീതി എംബസി വെബ്സൈറ്റിൽ (www.indembkwt.gov.in) എന്ന വിലാസത്തിൽ ലഭ്യമാണു. ഇത്തരം അബദ്ധങ്ങളിലും കബളിപ്പിക്കലുകളിൽ വഞ്ചിതരാകരുതെന്ന് എംബസി അഭ്യർത്ഥിച്ചു