ഷാർജയിൽ ച​ര​ക്ക് ക​പ്പ​ലി​ന് തീപി​ടിച്ചു

ഷാ​ര്‍​ജ: ഖാ​ലി​ദി​യ തു​റ​മു​ഖ​ത്ത് ച​ര​ക്ക് ക​പ്പ​ലി​ന് തീപി​ടിച്ചു. ഇ​റാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി നി​റ​യെ വാ​ഹ​ന​ങ്ങ​ളും മ​റ്റ് ച​ര​ക്കു​ക​ളും നി​റ​ച്ച ക​പ്പ​ലി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി. രാ​ത്രി വൈ​കി​യും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആര്‍ക്കും പരിക്കില്ലെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരക്ക് കപ്പലിലെ ജീവനക്കാര്‍ ഷാര്‍ജ പൊലീസിനൊപ്പം സുരക്ഷിതരാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിജി കേണല്‍ സാമി കാമീസ് അല്‍ നഖ്വവി അറിയിച്ചു.