ഷാർജയിൽ നടക്കുന്ന സി എച്ച് അനുസ്മരണത്തിൽ  പി.കെ. ഫിറോസും അഡ്വ ജയശങ്കറും വിശിഷ്ടാഥിതികളാകും 

7

ഷാർജ: മുൻ മുഖ്യമന്ത്രിയും മുസ്ലിംകളാധി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗമനത്തിനു വേണ്ടി ജീവിതാന്ത്യം വരെ പോരാടിയ മുസ്ലിം ലീഗ് നേതാവ് സി.എച്ച് വിട പറഞിട്ട് 36 ആണ്ട് പിന്നിടുകയാണ് . വർത്തമാന സാഹചര്യത്തിൽ സി എച്ചിന്റെ ധാർഷണിക നിലപാടുകൾ മതേതര ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഏറെ പ്രസക്തമാണ് . അരികു വൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആസമൂഹത്തെ പ്രാപ്തരാക്കിയ സി.എച്ച് എന്നും ചർച്ച ചെയ്യപ്പെടേണ്ടതാണ് . അത് കൊണ്ടു തന്നെയാണ് മൂന്നര പതിറ്റാണ്ടിനു ശേഷവും ആ ദ്വ ക്ഷരിയുടെ സ്മരണ എന്നും നിറഞ്ഞു നിൽക്കുന്നത്.
ഷാർജ കെ.എം സി സി കോഴിക്കോട് ജില്ല കമ്മിറ്റിയും വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചി റ്റുണ്ട് .26 ന് വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യുണിറ്റി ഹാളിൽ സി എച്ചിനെക്കുറിച്ച് സംവദിക്കാൻ കേരളത്തിൽ നിന്ന് രണ്ട് പ്രമുഖരാണെത്തുന്നത്. യൂത്ത് ലീഗ് സംസ്താന ജ.സെക്രട്ടറി പി.കെ. ഫിറോസും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കറും . ജില്ലാ കമ്മിറ്റി നടത്തി വരുന്ന സമൂഹ വിവാഹ പരിപാടി സുവർണ്ണ മുദ്രയുടെ ആറാമത്തെ എഡിഷൻ 2020 ജനുവരിയിൽ അത്തോളിയിൽ നടക്കുകയാണ് . പ്രസ്തുത പരിപാടിയുടെ ബ്രോഷർ പ്രകാശനവും ചടങ്ങിൽ വെച്ച് നടക്കും. കെ.എം.സി സി യുടെ കേന്ദ്ര സംസ്താന നേതാക്കൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികൾ ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും ജില്ലാ പ്രസിഡണ്ട് ടി.ഹാഷിം . ജന.സെക്രട്ടറി നസീർ കുനിയിൽ എന്നിവർ അറിയിച്ചു