സൗദിയില്‍ നടുറോഡില്‍ സ്ത്രീയ്ക്ക് മർദനം : വീഡിയോ വൈറലായതോടെ പ്രതി പിടിയിലായി

7

സൗദിയില്‍ നടുറോഡില്‍ വെച്ച് സ്ത്രീയെ മര്‍ദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.  തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. റോഡില്‍ വെച്ച് സ്ത്രീയെ മര്‍ദിക്കുന്നതും പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല