സൗദിയിൽ ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച എണ്ണ ഉത്പാദനം 75 ശതമാനം പുനഃസ്ഥാപിച്ചു

റിയാദ്: സെപ്റ്റംബർ 14 ന് ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച സൗദി അരാംകോയുടെ എണ്ണ ഉത്പാദനം 75 ശതമാനം പുനഃസ്ഥാപിച്ചു. സൗദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കുനേരെയാണ് ഹൂതി വിമതരുടെ ഡ്രോൺ ആക്രമണമുണ്ടായത്. 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് അരാംകോയുടെ തകരാറുകള് മൂലം കുറഞ്ഞത്. ഈ മാസം അവസാനത്തോടെ തന്നെ എണ്ണ ഉത്പാദനം പൂർവസ്ഥിതിയിലാക്കുമെന്ന് സൗദി ഊർജമന്ത്രി അറിയിച്ചു. 1.4 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് ഇപ്പോൾ കുറവുള്ളത്. ഇത് അടുത്തയാഴ്ചയോടെ പരിഹരിക്കുമെന്നാണ് അരാംകോ അധികൃതർ പറയുന്നത്.