സൗദിയിൽ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് അടുത്തമാസം ഒന്നുമുതൽ

10

സൗദിയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് അടുത്തമാസം ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗത്തിലാണ് ലെവി സംബന്ധിച്ച് തീരുമാനമെടുത്തത്. വ്യവസായ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവി അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വ്യവസായ സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികൾക്ക് അടുത്തമാസം ഒന്നാം തീയ്യതി മുതൽ അഞ്ച് വർഷത്തേക്ക് ലെവി ഇളവ് ലഭിക്കും. വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനുമുള്ള ലക്ഷ്യത്തോടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വിദേശ തൊഴിലാളികൾക്ക് ലെവിയിൽ ഇളവ് അനുവദിക്കുന്നത്.